എറണാകുളം - അങ്കമാലി അതിരൂപതാ വൈദികനായ ബഹുമാനപ്പെട്ട ഫാ. ജോസ് കാരാച്ചിറ (53) നിര്യാതനായി. സംസ്കാരം തണ്ണീർമുക്കം തിരുരക്ത ദേവാലയത്തിൽ തിങ്കളാഴ്ച (31.07.2023) ഉച്ചകഴിഞ്ഞ് 2. 30 ന് നടക്കും.
മാതാപിതാക്കൾ: തണ്ണീർമുക്കം കാരാച്ചിറ തൈക്കൂട്ടത്തിൽ പരേതരായ ആൻറണി- ഏലിക്കുട്ടി.
സഹോദരങ്ങൾ: കുഞ്ഞമ്മ, പരേതനായ ജോയിച്ചൻ, മേരിക്കുട്ടി, കുഞ്ഞച്ചൻ, കുര്യച്ചൻ, മിനി
മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ:
അച്ചന്റെ മൃതദേഹം ജൂലൈ 31 ന് രാവിലെ 7. 30 മുതൽ 8.00 മണിവരെ പൊങ്ങം നൈപുണ്യ കോളേജിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ 10.00 മുതൽ ഉച്ചക്ക് 12.45 വരെ തണ്ണീർമുക്കത്തെ പരേതനായ സഹോദരൻ കാരാച്ചിറ തൈക്കൂട്ടത്തിൽ ജോയിച്ചന്റെ ഭവനത്തിലും, തുടർന്ന് ഒരുമണി മുതൽ തണ്ണീർമുക്കം പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷ ആരംഭിക്കും.
കുറച്ചുനാളുകളായി രോഗാവസ്ഥയിൽ ജോസച്ചൻ ചികിത്സയിലായിരുന്നു. അങ്കമാലി എൽഎഫ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജോസച്ചന്റെ മരണം.
അതിരൂപതയിലെ കാഞ്ഞൂർ പള്ളിയിൽ സഹവികാരിയായും, ചെത്തിക്കോട്, വല്യാറ, ഉളവൈപ്പ്, കളമ്പാട്ടുപുരം, കിഴക്കുമുറി, കുന്നപ്പിള്ളിശ്ശേരി, തിരുഹൃദയക്കുന്ന്, ടിവിപുരം, ഡൽഹിമിഷൻ, ജർമ്മനി എന്നിവിടങ്ങളിൽ വികാരിയായും കളമശ്ശേരി, ചെമ്പ് പള്ളികളിൽ
റസിഡൻറ് പ്രീസ്റ്റായും സേവനം ചെയ്തു. പൊങ്ങം നൈപുണ്യ കോളേജിൽ ക്യാമ്പസ് മിനിസ്റ്റർ, കറുകുറ്റി സിഎസ്എൻ റിട്രീറ്റ് സെൻററിൽ സ്പിരിച്ചൽ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.