എറണാകുളം- അങ്കമാലി അതിരൂപതാംഗം ഫാ. ജോസ് തച്ചിൽ (87 ) നിര്യാതനായി.
സംസ്കാരം ഞാറയ്ക്കൽ സെൻറ് മേരീസ് പള്ളിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തൃക്കാക്കര വിജോഭവൻ പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
അതിരൂപതയിലെ ചുണങ്ങംവേലി, അശോകപുരം, മേലൂർ ഇടവകകളിൽ അസിസ്റ്റൻറ് വികാരിയായും കാടുകുറ്റി,വാഴക്കുളം, അശോകപുരം, കൈപ്പട്ടൂർ , ആമ്പല്ലൂർ, പള്ളുരുത്തി, കരയാംപറമ്പ്, വേങ്ങൂർ , കാരണക്കോടം , തോപ്പിൽ , കോക്കമംഗലം, മുട്ടം, കൊതവറ, ചക്കരപ്പറമ്പ് ,നീറിക്കോട് ,തുതിയൂർ, പുത്തൻപള്ളി എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എകെസിസി യുടെ അതിരൂപതാ ഡയറക്ടർ, കൃപാലയം ഡയറക്ടർ, അമ്മ മാസികയുടെ അസോസിയേറ്റ് എഡിറ്റർ, മലബാർ മെയിലിന്റെ എഡിറ്റർ, കെസിവൈഎമ്മിന്റെ ആദ്യരൂപമായിരുന്ന കാത്തലിക് യൂത്ത് ഫെഡറേഷന്റെ ഡയറക്ടർ, എറണാകുളം ബസിലിക്കയോട് ചേർന്നുള്ള ആരാധനാ ചാപ്പലിന്റെ ചാപ്ലയിൻ എന്നീ നിലകളിലും പ്രവർത്തിച്ചു.കെസിബിസി യുടെ ഗുരുപൂജ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സീറോ മലബാർ സഭയുടെ ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഞാറയ്ക്കൽ തച്ചിൽ പരേതരായ ലോനപ്പൻ-മേരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ പരേതരായ അന്നക്കുട്ടി വർക്കി തോട്ടത്തിൽ, കത്രീന മത്തായി ചിറ്റാറ, റാണി സേവ്യർ പൈനുങ്കൽ, വർക്കി. ഫാ. പോൾ തച്ചിൽ പിതൃ സഹോദരൻ ആണ്. മൃതദേഹം ഇന്ന് രാവിലെ 7:30 മുതൽ 8:30 വരെ തൃക്കാക്കര വിജോഭവൻ പ്രീസ്റ്റ് ഹോമിലും 10 മുതൽ 11:30 വരെ നായരമ്പലത്തുള്ള ഭവനത്തിലും തുടർന്ന് ഞാറക്കൽ പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. 2.30 ന് ദിവ്യബലിയോടുകൂടി മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.