എറണാകുളം - അങ്കമാലി അതിരൂപതാ വൈദികനും സാധുസേവനസഭ (SSS) സ്ഥാപകനുമായ ബഹുമാനപ്പെട്ട ഫാ. തോമസ് മാളിയേക്കൽ (85) നിര്യാതനായി. സംസ്കാരം മള്ളുശ്ശേരി സെന്റ് മേരീസ് പള്ളിയിൽ വെള്ളിയാഴ്ച്ച (17/11/2023) ഉച്ചകഴിഞ്ഞ് 2. 30 ന്.
മാതാപിതാക്കൾ: മാളിയേക്കൽ പരേതരായ തോമാ - ഏലിക്കുട്ടി.
സഹോദരങ്ങൾ: പരേതനായ ജോസഫ് (ഔതച്ചൻ)
വാർദ്ധക്യ സഹമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു തോമസ് അച്ചൻ. മൂഴിക്കുളം പ്രകൃതിചികിത്സാലായത്തിൽ വച്ചാണ് തോമസച്ചൻ നിര്യാതനായത്.
അതിരൂപതയിലെ കാഞ്ഞൂർ പള്ളിയിൽ സഹവികാരിയായും, കുന്നുംപുറം, ഉഴുവ, മള്ളുശ്ശേരി, കുന്നപ്പിള്ളിശ്ശേരി, കാക്കനാട്, എൻ.ജി.ഒ. ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു. സാധുസേവനസഭ സ്ഥാപകനാണ് തോമസച്ചൻ. സാധുസേവനസഭ സിസ്റ്റേഴ്സിന്റെ പ്രഥമ ഡയക്ടറായി ദീർഘകാലം സേവനം ചെയ്തു. പ്രകൃതി ചികിത്സയിൽ ഉപരിപഠനം നടത്തിയിട്ടുള്ള തോമസ് അച്ചൻ മൂഴിക്കുളത്തും കാക്കനാടും ഉള്ള പ്രകൃതി ചികിത്സാലയ കേന്ദ്രങ്ങളുടെ സ്ഥാപക ഡയറക്ടറാണ്.