എറണാകുളം അങ്കമാലി അതിരൂപത വൈദികനും ഐമുറി ഇടവകാംഗവുമായ റവ. ഫാ. ജോസഫ് പുത്തൻകുടി (88) നിര്യാതനായി.
സംസ്കാരം ഐമുറി തിരുഹൃദയ ദേവാലയത്തിൽ വെള്ളിയാഴ്ച (09.06.2023)ഉച്ചകഴിഞ്ഞ് 2.30 നടക്കും.
മാതാപിതാക്കൾ : പൈലി - റോസക്കുട്ടി സഹോദരങ്ങൾ : മേരി, ദേവസി, തൊമ്മി.
മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ:
അച്ചന്റെ മൃതദേഹം ജൂൺ എട്ടാം തീയതി വ്യാഴാഴ്ച വൈകിട്ട് നാല് മുതൽ അഞ്ചുവരെ എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. വ്യാഴാഴ്ച വൈകിട്ട് ആറ് മുതൽ പിറ്റേന്ന് വെള്ളിയാഴ്ച (09-06-2023) ഉച്ചക്ക് 12 മണിവരെ തറവാട്ടുവീട്ടിലും (തൊമ്മിയുടെ ഭവനത്തിൽ ) തുടർന്ന് ഐമുറി പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷ ആരംഭിക്കും.
ജോസഫ് അച്ചൻ ദീർഘകാലമായി എടക്കുന്ന് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അതിരൂപതയിലെ ഇടപ്പള്ളി പളളിയിൽ സഹവികാരിയായും കോളങ്ങായി, ഐമുറി, ഏഴിക്കര, കൈതാരം, പാലൂത്തറ, ആലങ്ങാട് കുന്നേൽ, വല്ലകം, ശ്രീമൂലനഗരം, സൗത്ത് പറവൂർ, എടക്കുന്ന്, വള്ളുവള്ളി, ആമ്പല്ലൂർ, പെരുമ്പാവൂർ, കിടങ്ങൂർ എന്നീ ഇടവകകളിൽ വികാരിയായും, കാലടി പള്ളി റസിഡന്റ് പ്രീസ്റ്റ്, ഇടപ്പള്ളി എം എ ജെ ഹോസ്പിറ്റൽ ചാപ്ലിൻ എന്നീ നിലകളിലും
സേവനമനുഷ്ഠിച്ചു.