എറണാകുളം - അങ്കമാലി അതിരൂപതാംഗമായ ബഹുമാനപ്പെട്ട ഫാ. സ്റ്റീഫൻ കണ്ടത്തിൽ (81) നിര്യാതനായി. മേലൂർ സെന്റ് ജോസഫ് പള്ളി വികാരിയായ ബഹു. ടോമി കണ്ടത്തിൽ അച്ചന്റെയും കോടുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരിയായ ബഹു. ബിജു കണ്ടത്തിൽ അച്ചന്റെയും പിതൃ സഹോദരനാണ് ബഹു. സ്റ്റീഫനച്ചൻ. സംസ്കാരം മലയാറ്റൂർ സെന്റ് തോമസ് പള്ളിയിൽ തിങ്കളാഴ്ച്ച (23/10/2023) ഉച്ചകഴിഞ്ഞ് 2. 30 ന് നടക്കും.
മാതാപിതാക്കൾ: കണ്ടത്തിൽ പരേതരായ കുഞ്ഞുവറീത്- മറിയം
സഹോദരങ്ങൾ: പരേതരായ മറിയം, അന്നംകുട്ടി, റോസി, ഏലീശ്വ, കുഞ്ഞുവറീത്, ആന്റണി
മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ:
അച്ചന്റെ മൃതദേഹം ഒക്ടോബർ 23 ന് രാവിലെ 7. 30 മുതൽ 8.00 മണിവരെ എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ 9.00 മുതൽ ഉച്ചക്ക് 12.00 വരെ മലയാറ്റൂരിൽ പരേതനായ സഹോദരൻ കണ്ടത്തിൽ ആന്റണിയുടെ ഭവനത്തിലും, തുടർന്ന് മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷ ആരംഭിക്കും.
എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന ബഹു. സ്റ്റീഫൻ അച്ചൻ, അങ്കമാലി എൽഎഫ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നിര്യാതനായത്.
അതിരൂപതയിലെ തൈക്കാട്ടുശ്ശേരി പള്ളിയിൽ സഹവികാരിയായും, സ്രാമ്പിക്കൽ, നെടുമ്പ്രക്കാട്, ഉഴുവ, സൗത്ത് തുറവൂർ, വെസ്റ്റ് കൊരട്ടി, വാളൂർ, മേരിഗിരി - കുറ്റിപ്പാറ, പാണാവള്ളി, കിഴക്കമ്പലം, ചിറ്റനാട്, ഞാറള്ളൂർ, വിലങ്ങ്, എടാട്, ചെങ്ങമനാട്, സാൻജോപുരം, ചൂണ്ടി, മറ്റൂർ ടൗൺ എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു.