എറണാകുളം - അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഫാ. ഫിലിപ്പ് വാഴപറമ്പിൽ (80) നിര്യാതനായി. സംസ്കാരം മേവള്ളൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ വെള്ളിയാഴ്ച ( 31/01/2025) ഉച്ചകഴിഞ്ഞ് 2. 30 ന് നടക്കും.
മാതാപിതാക്കൾ: വാഴപറമ്പിൽ ചാക്കോ - മറിയം
സഹോദരങ്ങൾ:ജോസഫ് (പാപ്പച്ചൻ), പരേതരായ സി. റോസീന SJA , റോസമ്മ, സി. തെക്ളാ CSC
മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ:
അച്ചന്റെ മൃതദേഹം ജനുവരി 30 ന് വ്യാഴം (ഇന്ന്) വൈകിട്ട് 06:00 മണിക്ക് മേവള്ളൂർ ഇടവകയിൽ സഹോദരൻ വാഴപറമ്പിൽ ജോസഫ് (പാപ്പച്ചൻ)ൻ്റെ ഭവനത്തിൽ കൊണ്ടുവരുന്നതാണ്.നാളെ (ജനുവരി 31) ഉച്ചക്ക് 12:00 മണി മുതൽ മേവള്ളൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതും, തുടർന്ന് 2.30 ന് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷ ആരംഭിക്കുന്നതുമാണ്.
മേവള്ളൂർ ഇടവകാംഗമായ വാഴപറമ്പിൽ ജോസഫ് (പാപ്പച്ചൻ) ൻ്റെ ഭവനത്തിൽ വിശ്രമ ജീവിതം നയിക്കുയായിരുന്ന ഫിലിപ്പ് അച്ചൻ, എറണാകുളം ലിസി ആശുപത്രിയിൽ വച്ച് ഇന്നലെ (29/01/2025) രാത്രി 11:00 മണിക്കാണ് നിര്യാതനായത്.
അതിരൂപതയിലെ തൈക്കാട്ടുശ്ശേരി സെൻ്റ് ആൻ്റെണിസ് പള്ളിയിൽ സഹവികാരിയായും, അച്ചനികം പള്ളിയിൽ ആക്ടിംഗ് വികാരിയായും തുറവൂർ സൗത്ത്, ചുള്ളി പള്ളികളിൽ പ്രൊ വികാരിയായും കോളങ്ങായി, നെടുങ്ങാട്, കുമ്പളം, പൊതി, മാണിക്യമംഗലം, വെള്ളാരപ്പിള്ളി സൗത്ത്, കോക്കുന്ന്, ഉല്ലല എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു . ഫിലിപ്പ് അച്ചന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.