????????????????? ????????? (22.09.2020) ??????????? 2.30-?? ??????????? ?????????? ?????? ????? ????????.
Obituary?????????? ??????? ??????????? (28.05.2021) ???????? 4 ??????? ????????? ??????? ???? ????? ????????.
Obituary????????????????? ???????? (19.06.2021) ??????????? 3 ??????? ????????? ??????? ?????? ??????????.
Obituary????????????????? ??????????? (23.07.2021) ??????????? 3 ??????? ???????????????? ?????? ???????? ????????.
Obituaryമൃതസംസ്കാരശുശ്രൂഷ തിങ്കളാഴ്ച (04.10.2021) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞാറല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ.
Obituaryമൃതസംസ്കാര ശുശ്രൂഷ ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് മേവെള്ളൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ.
Obituaryനമ്മുടെ അതിരൂപതയിലെ പുല്ലുവഴി ഇടവകാംഗമായ ബഹുമാനപ്പെട്ട ജോസഫ് നങ്ങേലിമാലിൽ അച്ചൻ(82) കർത്താവിൽ നിദ്ര പ്രാപിച്ചു. അച്ചൻ വിശ്രമജീവിതം നയിക്കുകയായിരുന്നു. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ LF ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മൃതദ്ദേഹം നാളെ വ്യാഴാഴ്ച്ച (15-09-2022) ഉച്ചയ്ക്ക് 2-മണി മുതൽ വെള്ളിയാഴ്ച (16-09-2022) 11-മണി വരെ സ്വവസതിയിലും 11-മണി മുതൽ പുല്ലുവഴി സെന്റ് തോമസ് ദേവാലയത്തിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ച കഴിഞ്ഞ് 2.30 ന് പുല്ലുവഴി സെന്റ് തോമസ് ദേവാലയത്തിൽ വെച്ച് വി. കുർബാനയോടു കൂടി തിരുകർമ്മങ്ങൾ ആരംഭിക്കും.
Obituaryഎറണാകുളം- അങ്കമാലി അതിരൂപതാംഗം ഫാ. ജോസ് തച്ചിൽ (87 ) നിര്യാതനായി. സംസ്കാരം ഞാറയ്ക്കൽ സെൻറ് മേരീസ് പള്ളിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് . തൃക്കാക്കര വിജോഭവൻ പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. അതിരൂപതയിലെ ചുണങ്ങംവേലി, അശോകപുരം, മേലൂർ ഇടവകകളിൽ അസിസ്റ്റൻറ് വികാരിയായും കാടുകുറ്റി,വാഴക്കുളം, അശോകപുരം, കൈപ്പട്ടൂർ , ആമ്പല്ലൂർ, പള്ളുരുത്തി, കരയാംപറമ്പ്, വേങ്ങൂർ , കാരണക്കോടം , തോപ്പിൽ , കോക്കമംഗലം, മുട്ടം, കൊതവറ, ചക്കരക്കടവ് ,നീറിക്കോട് ,തുതിയൂർ, പുത്തൻപള്ളി എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എകെസിസി യുടെ അതിരൂപതാ ഡയറക്ടർ, കൃപാലയം ഡയറക്ടർ, അമ്മ മാസികയുടെ അസോസിയേറ്റ് എഡിറ്റർ, മലബാർ മെയിലിന്റെ എഡിറ്റർ, കെസിവൈഎമ്മിന്റെ ആദ്യരൂപമായിരുന്ന കാത്തലിക് യൂത്ത് ഫെഡറേഷന്റെ ഡയറക്ടർ, എറണാകുളം ബസിലിക്കയോട് ചേർന്നുള്ള ആരാധനാ ചാപ്പലിന്റെ ചാപ്ലയിൻ എന്നീ നിലകളിലും പ്രവർത്തിച്ചു. കെസിബിസി യുടെ ഗുരുപൂജ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
Obituaryഎടക്കുന്ന് സെയിന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന എറണാകുളം- അങ്കമാലി അതിരൂപതാംഗം ബഹു. ഫാ. തോമസ് കൊടിയൻ (89 ) നിര്യാതനായി. സംസ്കാരം ചേന്ദമംഗലം ഹോളിക്രോസ് പള്ളിയിൽ നാളെ (27-04-2023) ഉച്ചകഴിഞ്ഞ് 2.30 ന് നടക്കും. മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ: മൃതദേഹം ഇന്ന് (26-04-2023) ഉച്ചകഴിഞ്ഞ് 3 മണി മുതൽ 4 മണി വരെ എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിലും, വെെകീട്ട് 5 മുതൽ ചേന്ദമംഗലത്തുള്ള ഭവനത്തിലും തുടർന്ന് നാളെ (27.04.2023) ഉച്ചയ്ക്ക് 12 മണി മുതൽ ചേന്ദമംഗലം പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ദിവ്യബലിയോടുകൂടി മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
Obituaryഎറണാകുളം അങ്കമാലി അതിരൂപത വൈദികനും ഐമുറി ഇടവകാംഗവുമായ റവ. ഫാ. ജോസഫ് പുത്തൻകുടി (88) നിര്യാതനായി. സംസ്കാരം ഐമുറി തിരുഹൃദയ ദേവാലയത്തിൽ വെള്ളിയാഴ്ച (09.06.2023)ഉച്ചകഴിഞ്ഞ് 2.30 നടക്കും. മാതാപിതാക്കൾ : പൈലി - റോസക്കുട്ടി സഹോദരങ്ങൾ : മേരി, ദേവസി, തൊമ്മി. മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ: അച്ചന്റെ മൃതദേഹം ജൂൺ എട്ടാം തീയതി വ്യാഴാഴ്ച വൈകിട്ട് നാല് മുതൽ അഞ്ചുവരെ എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. വ്യാഴാഴ്ച വൈകിട്ട് ആറ് മുതൽ പിറ്റേന്ന് വെള്ളിയാഴ്ച (09-06-2023) ഉച്ചക്ക് 12 മണിവരെ തറവാട്ടുവീട്ടിലും (തൊമ്മിയുടെ ഭവനത്തിൽ ) തുടർന്ന് ഐമുറി പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷ ആരംഭിക്കും. ജോസഫ് അച്ചൻ ദീർഘകാലമായി എടക്കുന്ന് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അതിരൂപതയിലെ ഇടപ്പള്ളി പളളിയിൽ സഹവികാരിയായും കോളങ്ങായി, ഐമുറി, ഏഴിക്കര, കൈതാരം, പാലൂത്തറ, ആലങ്ങാട് കുന്നേൽ, വല്ലകം, ശ്രീമൂലനഗരം, സൗത്ത് പറവൂർ, എടക്കുന്ന്, വള്ളുവള്ളി, ആമ്പല്ലൂർ, പെരുമ്പാവൂർ, കിടങ്ങൂർ എന്നീ ഇടവകകളിൽ വികാരിയായും, കാലടി പള്ളി റസിഡന്റ് പ്രീസ്റ്റ്, ഇടപ്പള്ളി എം എ ജെ ഹോസ്പിറ്റൽ ചാപ്ലിൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
Obituaryമൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ: അച്ചന്റെ മൃതദേഹം ജൂലൈ 31 ന് ?രാവിലെ 7. 30 മുതൽ 8.00 മണിവരെ പൊങ്ങം നൈപുണ്യ കോളേജിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ 10.00 മുതൽ ഉച്ചക്ക് 12.45 വരെ തണ്ണീർമുക്കത്തെ പരേതനായ സഹോദരൻ കാരാച്ചിറ തൈക്കൂട്ടത്തിൽ ജോയിച്ചന്റെ ഭവനത്തിലും, തുടർന്ന് ?ഒരുമണി മുതൽ തണ്ണീർമുക്കം പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷ ആരംഭിക്കും. കുറച്ചുനാളുകളായി രോഗാവസ്ഥയിൽ ജോസച്ചൻ ചികിത്സയിലായിരുന്നു. അങ്കമാലി എൽഎഫ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജോസച്ചന്റെ മരണം.
Obituaryഎറണാകുളം - അങ്കമാലി അതിരൂപതാംഗമായ ബഹുമാനപ്പെട്ട ഫാ. സ്റ്റീഫൻ കണ്ടത്തിൽ (81) നിര്യാതനായി. മേലൂർ സെന്റ് ജോസഫ് പള്ളി വികാരിയായ ബഹു. ടോമി കണ്ടത്തിൽ അച്ചന്റെയും കോടുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരിയായ ബഹു. ബിജു കണ്ടത്തിൽ അച്ചന്റെയും പിതൃ സഹോദരനാണ് ബഹു. സ്റ്റീഫനച്ചൻ. സംസ്കാരം മലയാറ്റൂർ സെന്റ് തോമസ് പള്ളിയിൽ തിങ്കളാഴ്ച്ച (23/10/2023) ഉച്ചകഴിഞ്ഞ് 2. 30 ന് . മാതാപിതാക്കൾ: കണ്ടത്തിൽ പരേതരായ കുഞ്ഞുവറീത്- മറിയം സഹോദരങ്ങൾ: പരേതരായ മറിയം, അന്നംകുട്ടി, റോസി, ഏലീശ്വ, കുഞ്ഞുവറീത്, ആന്റണി എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന ബഹു. സ്റ്റീഫൻ അച്ചൻ, അങ്കമാലി എൽഎഫ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നിര്യാതനായത്. അതിരൂപതയിലെ തൈക്കാട്ടുശ്ശേരി പള്ളിയിൽ സഹവികാരിയായും, സ്രാമ്പിക്കൽ, നെടുമ്പ്രക്കാട്, ഉഴുവ, സൗത്ത് തുറവൂർ, വെസ്റ്റ് കൊരട്ടി, വാളൂർ, മേരിഗിരി - കുറ്റിപ്പാറ, പാണാവള്ളി, കിഴക്കമ്പലം, ചിറ്റനാട്, ഞാറള്ളൂർ, വിലങ്ങ്, എടാട്, ചെങ്ങമനാട്, സാൻജോപുരം, ചൂണ്ടി, മറ്റൂർ ടൗൺ എന്നിവിടങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചു.
Obituaryഎറണാകുളം - അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഫാ. തോമസ് പാറേക്കാട്ടിൽ (76) നിര്യാതനായി. സംസ്കാരം പീച്ചാനിക്കാട് സെൻറ് മേരീസ് പള്ളിയിൽ (നിർമ്മലനഗർ) ശനിയാഴ്ച്ച (20/07/2024) ഉച്ചകഴിഞ്ഞ് 2. 30 ന്. മാതാപിതാക്കൾ: പാറേക്കാട്ടിൽ വർക്കി - മറിയാമ്മ സഹോദരങ്ങൾ: സി. നിർമ്മല CMC , ജോയ്, സിറിൽ, ആൻ്റണി, സാനി, ഷാജി, റെജി മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ: അച്ചന്റെ മൃതദേഹം ജൂലൈ 20ന് (ശനിയാഴ്ച്ച) രാവിലെ 7.00 മുതൽ 7.30 മണിവരെ എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ 8.00 മണിമുതൽ ഉച്ചക്ക് 12.00 വരെ പീച്ചാനിക്കാടുള്ള സഹോദരൻ പാറേക്കാട്ടിൽ ഷാജിയുടെ ഭവനത്തിലും, തുടർന്ന് പീച്ചാനിക്കാട് സെൻ്റ് മേരീസ് പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷ ആരംഭിക്കും. എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുയായിരുന്ന തോമസ് അച്ചൻ, അവിടെ വച്ച് ഇന്ന് രാവിലെയാണ് (18/07/2024) നിര്യാതനായത്. അതിരൂപതയിലെ മലയാറ്റൂർ സെൻ്റ് തോമസ് പള്ളിയിൽ സഹവികാരിയായും, നെടുമ്പ്രക്കാട്, ആയത്തുപടി, പുഷ്പഗിരി, കളമശ്ശേരി, വൈക്കം നടേൽ, അശോകപുരം, കുഴുപ്പിള്ളി, പുത്തൻ പള്ളി, വല്ലം, ചങ്ങമ്പുഴ നഗർ, നെടുവന്നൂർ എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു. കളമശ്ശേരി സോഷ്യൽ വെൽഫെയർ സെൻ്റർ ഡയറക്ടർ, വൈക്കം വെൽഫെയർ സെന്റർ ഡയറക്ടർ എന്നീ നിലകളിലും തോമസ് അച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. തോമസ് അച്ചന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.
Obituaryഎറണാകുളം - അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഫാ. ജോർജ്ജ് പുത്തൻപുര (78) നിര്യാതനായി. സംസ്കാരം മേവള്ളൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ വ്യാഴാഴ്ച്ച (24/10/2024) ഉച്ചകഴിഞ്ഞ് 2.30ന് നടക്കും. മാതാപിതാക്കൾ: ഓരത്ത്പുത്തൻപുര ദേവസ്യ - അന്നമ്മ ദേവസ്യ സഹോദരങ്ങൾ: മൈക്കിൾ, റോസമ്മ, സി. ജൂഡിത്ത് (SCCG) , വത്സമ്മ , പരേതരായ ജോസഫ്, ഇമ്മാനുവേൽ. CMI സഭാംഗമായ ഫാ. ജോർജ്ജുകുട്ടി തോട്ടുപുറം കുടുംബാംഗമാണ്. മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ: അച്ചന്റെ മൃതദേഹം ഒക്ടോബർ 24ന് (വ്യാഴാഴ്ച്ച) രാവിലെ 7.30 മുതൽ 8.30 മണിവരെ തൃക്കാക്കര വിജോ ഭവൻ പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ 10.00 മണിമുതൽ ഉച്ചക്ക് 12.00 വരെ മേവള്ളൂരുള്ള സഹോദരൻ M. D. മൈക്കിൾ ഓരത്ത്പുത്തൻപുരയുടെ ഭവനത്തിലും, തുടർന്ന് മേവള്ളൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷ ആരംഭിക്കും. തൃക്കാക്കര വിജോ ഭവൻ പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുയായിരുന്ന ജോർജ്ജ് അച്ചൻ, എറണാകുളം ലിസി ആശുപത്രിയിൽ വച്ച് ഇന്ന് (23/10/2024) ബുധനാഴ്ച രാവിലെയാണ് നിര്യാതനായത്. അതിരൂപതയിലെ കിഴക്കമ്പലം, കാഞ്ഞൂർ പള്ളികളിൽ സഹവികാരിയായും, ചാത്തമ്മ, തോട്ടുവ, സൗത്ത് വാഴക്കുളം, ചേന്നമംഗലം, തൃപ്പൂണിത്തുറ, മുരിങ്ങൂർ, നടുവട്ടം, എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു. വിയാനി പ്രിൻ്റിംങ്സ് അസിസ്റ്റൻ്റ് മാനേജർ, വിയാനി പ്രിൻ്റിംങ്സ് ഡയറക്ടർ, സത്യദീപം മാനേജിംങ് എഡിറ്റർ എന്നീ നിലകളിലും ജോർജജ് അച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. ജോർജ്ജ് അച്ചന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.
Obituary