image

29-04-2022 12:51:20

എറണാകുളം: എറണാകുളം-അങ്കമാലി മേജർ അതിരൂപതയുടെ സോഷ്യൽ മീഡിയ അപ്പസ്തോലേറ്റ് ആയ “ഏകം മീഡിയാ"യുടെ ഉദ്ഘാടനം ആർച്ചുബിഷപ് ആന്റണി കരിയിൽ നിർവഹിച്ചു. ഏപ്രിൽ 27 ന്, മേജർ ആർച്ചു ബിഷപ്സ് ഹൗസ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ ലോഗോയുടെ പ്രകാശനം വികാരി ജനറാൾ ഫാ. ജോസ് പുതിയേടത്ത് നിർവഹിച്ചു. യുട്യൂബ് ചാനൽ വികാരി ജനറാൾ ഫാ. ഹോർമിസ് മൈനാട്ടി ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ ഫാ. ജോയ് അയിനിയാടൻ, പ്രൊക്കുറേറ്റർ ഫാ. സെബാസ്റ്റ്യൻ മാണിക്കത്താൻ, ചാൻസലർ ഫാ. ബിജു പെരുമായൻ, വൈസ് ചാൻസലർ ഫാ. ജസ്റ്റിൻ കൈപ്രമ്പാടൻ, റിന്യൂവൽ സെന്റർ ഡയറക്ടർ ഫാ. ജോഷി പുതുശേരി, അതിരൂപതാ പി ആർ ഒ ഫാ. മാത്യു കിലുക്കൻ, പൊങ്ങം നൈപുണ്യ കോളേജ് ഡയറക്ടർ ഫാ. പോൾ കൈത്തോട്ടുങ്കൽ, ഉപദേശകസമിതി അംഗം ഫാ. സേവി പടിക്കപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഫാ. സാജോ പടയാട്ടിൽ സ്വാഗതവും ഫാ, പെറ്റ്സൺ തെക്കിനേടത്ത് നന്ദിയും പറഞ്ഞു.

അതിരൂപതയുടെ അജപാലനപരവും ദൈവശാസ്ത്രപരവുമായ നിലപാടുകൾ പൊതുജനങ്ങളെ അറിയിക്കാനും വിവരങ്ങൾ സത്യസന്ധമായും വ്യക്തമായും കൈമാറാനുമാണ് ഏകം മീഡിയ കൊണ്ടുദ്ദേശിക്കുന്നതെന്ന് ഡയറക്ടർ ഫാ. സാജോ പടയാട്ടിൽ പറഞ്ഞു.

Leave a Comment

Captcha:   

Sponsors