image

03-05-2022 11:43:55

നൈപുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോ.എം.കെ ജയരാജ് ഉദ്ഘാടനം ചെയ്തു. അതിരൂപത മെത്രപോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് ആന്റണി കരിയില്‍ അധ്യക്ഷത വഹിച്ചു.

ബിഷപ് തോമസ് ചക്യത്ത്, നൈപുണ്യ സ്ഥാപക ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരക്കല്‍, മോണ്‍.ആന്റണി പെരുമയന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബെന്നി ബെഹനാന്‍ എം പി, സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ, മുന്‍ എം.എല്‍.എ ബി.ഡി ദേവസ്സി, കൊരട്ടി പഞ്ചായത്തു പ്രസിഡന്റ് പി.സി ബിജു, പഞ്ചായത്തു മെമ്പര്‍ പോള്‍സി ജിയോ, പ്രിന്‍സിപ്പല്‍ ഫാ. പോള്‍ കൈത്തോട്ടുങ്കല്‍, നൈപുണ്യ പബ്ലിക് സ്‌കൂള്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാലാട്ടി, അസിസ്റ്റന്റ് പ്രൊഫസര്‍ ബിനി റാണി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് രജതജൂബിലിയോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളത്.

Leave a Comment

Captcha:   

Sponsors